കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഫീസ്: തീരുമാനം ശനിയാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ ഫീസ് ഘടനയെ സംബന്ധിച്ച് ജസ്റിസ് പി.എ.മുഹമ്മദ് അധ്യക്ഷനായ റഗുലേറ്ററി കമ്മിറ്റി ശനിയാഴ്ച തീരുമാനമെടുക്കും.

സ്വാശ്രയ നിയമപ്രകാരം രൂപീകരിച്ച ഫീസ് നിര്‍ണയ കമ്മറ്റിക്കുമുമ്പില്‍ അമ്പതോളം മാനേജ്മെന്റുകളുടെ നിര്‍ദേശങ്ങളാണ് കിട്ടിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെയാണ് ഫീസ് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുവദിച്ചിരുന്ന സമയം.

ജസ്റിസ് കെ.ടി. തോമസ് കമ്മിഷന് മുമ്പാകെ വച്ച 50,000 രൂപ മുതല്‍ 75,000 രൂപ വരെയുള്ള ഫീസ് നിരക്കില്‍ നിന്നും 30 ശതമാനം വര്‍ദ്ധനയാണ് എഞ്ചിനീയറിംഗ് കോളജുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപവരെയുള്ള ഫീസ് വേണമെന്നാണ് മെഡിക്കല്‍ കോളജുകളുടെ ആവശ്യപ്പെട്ടു.

കോളജ് നടത്തിപ്പിനുള്ള ചെലവും കൂടി കണക്കിലെടുത്താണ് മാനേജ്മെന്റുകള്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം കമ്മിറ്റിക്ക് മുമ്പാകെ വച്ചിരിക്കുന്നത്.

ഈ നിര്‍ദേശങ്ങളെല്ലാം ശനിയാഴ്ച ചേരുന്ന ഫീസ് നിര്‍ണയ കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമമായി ഒരു തീരുമാനമെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X