തെരേസ വിജയന്‍ അന്തരിച്ചു
ഹൈദരാബാദ്: പരേതനായ എഴുത്തുകാരന്‍ ഒ.വി.വിജയന്റെ ഭാര്യ തെരേസ വിജയന്‍ (72) അന്തരിച്ചു. ഹൈദരാബാദിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഞായറാഴ്ച മൂന്ന് മണിക്ക് നടക്കും. മധുവാണ് വിജയന്‍-തെരേസ ദമ്പതികളുടെ ഏകമകന്‍.
ദില്ലിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്ന കാലത്താണ് വിജയന്‍ തെരേസയെ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30നാണ് വിജയന്‍ അന്തരിച്ചത്.












Click it and Unblock the Notifications