താക്കറെയുട ഭാര്യയുടെ പ്രതിമയെ അവഹേളിച്ചു
മുംബൈ: ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ ഭാര്യ പരേതയായ മീനാതായ് താക്കറെയുടെ പ്രതിമയെ അജ്ഞാതര്‍ അവഹേളിച്ചു. പ്രകോപിതരായ ശിവസേനാ പ്രവര്‍ത്തകര്‍ മുംബൈയില്‍ ഒരു ബസ് കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ദാദറിലെ ശിവസേനാ ആസ്ഥാനത്തിന് സമീപമുള്ള ശിവാജി പാര്‍ക്കിലെ മീനാതായ്യുടെ പ്രതിമയില്‍ അജ്ഞാതരായ ഒരു സംഘം ചെളിയൊഴിച്ചതാണ് ശിവസേനക്കാരെ പ്രകോപിപ്പിച്ചത്. സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ മധ്യമുംബൈയിലും പ്രാന്തപ്രദേശങ്ങളിലും അയല്‍ജില്ലയായ താനെയിലും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വിദര്‍ഭയിലെ ചന്ദര്‍പൂര്‍ ടൗണില്‍ മിന്നല്‍ ബന്ദ് ആചരിച്ചു.
സമീപത്തെ ജിംനേഷ്യത്തിലെ ഗണപതിയുടെയും ഹനുമാന്റെയും പ്രതിമകളെയും അവഹേളിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ ആരോപിച്ചു.












Click it and Unblock the Notifications