തീവണ്ടി കാറിലിടിച്ച് കുട്ടി മരിച്ചു
ആലപ്പുഴ: കായംകുളത്തിനും ചേപ്പാടിനും ഇടയില്‍ ഗാര്‍ഡില്ലാത്ത ലെവല്‍ ക്രോസില്‍ തീവണ്ടി കാറില്‍ ഇടിച്ച് ഒരു കുട്ടി മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം.
എറണാകുളം സ്വദേശി അരവിന്ദാണ് (10) മരിച്ചത്. സൂരജ്(11), ശ്രീരാജ്(18), കാര്‍ ഡ്രൈവര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാമന്‍കുളങ്ങരയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
സംഘം സഞ്ചരിച്ചിരുന്ന ടാറ്റാ ഇന്‍ഡിക്ക കാറില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നിസാമുദീന്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications