50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും ജനറല്‍ മെറിറ്റ് ഉള്‍പ്പെടെ 35 ശതമാനം സീറ്റില്‍ ജസ്റിസ് കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസും ഈടാക്കാനാണ് തീരുമാനം.
15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ തോമസ് കമ്മിറ്റി നിശ്ചയിച്ചതിന്റെ അഞ്ചിരട്ടി വരെ ഫീസ് ഈടാക്കാം. ഈ ഫീസ് ഘടന താത്കാലികമാണെന്നും ജൂലൈ 31ന് മുമ്പ് കോളജുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഫീസില്‍ 15 ശതമാനം വരെ കുറവോ കൂടുതലോ ഉണ്ടാകാമെന്നും കമ്മിറ്റി അറിയിച്ചു. ഫീസ് കുറവാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കും. കൂടുതലാണെങ്കില്‍ അത് വിദ്യാര്‍ഥികള്‍ നല്‍കണം.
എഞ്ചിനീയറിംഗ് കോഴ്സിന് നാലായിരം രൂപയും എംബിബിഎസിന് 12,500 രൂപയുമാണ് സര്‍ക്കാര്‍ ഫീസായി നിശ്ചിയിച്ചിട്ടുള്ളത്. കെ.ടി.തോമസ് കമ്മിഷന്റെ ഫീസ് എഞ്ചിനീയറിംഗിന് 38,700 രൂപയും എംബിബിഎസിന് 1,13,000 രൂപയുമാണ്.
ഫീസ് നിര്‍ണയ കമ്മിറ്റി മുമ്പാകെ അമ്പതോളം മാനേജ്മെന്റുകളുടെ നിര്‍ദേശങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെയാണ് ഫീസ് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുവദിച്ചിരുന്ന സമയം.
ജസ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിച്ച ഫീസില്‍ 30 ശതമാനം വര്‍ദ്ധനയാണ് എഞ്ചിനീയറിംഗ് കോളജുകള്‍ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications