സൈബീരിയയില്‍ വിമാനം തകര്‍ന്ന് 150 മരണം
മോസ്കോ: സൈബീരിയന്‍ നഗരമായ ഇര്‍കുട്സില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറ്റമ്പതോളം പേര്‍ മരിച്ചു.
മോസ്കോയില്‍ നിന്നും പുറപ്പെട്ട വിമാനത്തിന് ഇര്‍കുട്സ് വിമാനത്താവളത്തിലെ റണ്‍വെയില്‍ ലാന്റ് ചെയ്യുന്നതിനിടയില്‍ തീപ്പിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 7.50നാണ് സംഭവം നടന്നത്. 192 യാത്രക്കാരും എട്ട് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
നൂറ്റമ്പതോളം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 43 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേര്‍ കൂടി രക്ഷപ്പെട്ടിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരില്‍ ഒട്ടേറെ കുട്ടികളും ഉള്‍പ്പെടുന്നു.
അതിവേഗതയിലാണ് വിമാനം ലാന്റ് ചെയ്തിരുന്നതെന്ന് അടിയന്തിര സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. ഒരു കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ച വിമാനത്തിന്റെ മുന്‍ഭാഗം തകരുകയും തുടര്‍ന്ന് തീപ്പിടിക്കുകയായുമായിരുന്നു.












Click it and Unblock the Notifications