അിയുടെ വിക്ഷേപണം പരാജയം
ഭുവനേശ്വര്‍: സാങ്കേതിക തകരാറുകള്‍ മൂലം അി-മൂന്ന് മിസൈലിന്റെ വിക്ഷേപണം പരാജയമായി. ഞായറാഴ്ച വിക്ഷേപണം നടത്തി അഞ്ച് മിനുട്ടിനകം മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.
3500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള മിസൈല്‍ വിക്ഷേപണം നടന്ന ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്നും 1000 കിലോമീറ്റര്‍ അകലെയാണ് പതിച്ചത്. അന്തരീക്ഷത്തില്‍ 15 മിനുട്ടോളം തുടരാന്‍ ശേഷിയുള്ള മിസൈല്‍ അഞ്ച് മിനുട്ടിനുള്ളില്‍ നിലം പതിക്കുകയായിരുന്നു.
മിസൈല്‍ സാങ്കേതികവിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ചൈനയുമായി കിടപിടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അി-മൂന്ന് വികസിപ്പിച്ചെടുത്തത്. ദീര്‍ഘദൂര മിസൈലുകള്‍ വിജയകരമായി ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications