കാഞ്ചി ശങ്കരാചാര്യര്‍ മഠത്തിലേക്ക് മടങ്ങി
കാഞ്ചീപുരം: രണ്ടു വര്‍ഷത്തിനു ശേഷം കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയും സഹമഠാധിപതി വിജയേന്ദ്ര സരസ്വതിയും കാഞ്ചി മഠത്തിലേക്ക് ഞായറാഴ്ച മടങ്ങി.
ശങ്കരരാമന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇരുവരും കാഞ്ചി മഠത്തിലേക്ക് തിരിച്ചെത്തുന്നത്. കേസില്‍ ജാമ്യം കിട്ടിയതിനു ശേഷം ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും കലവി മഠത്തിലാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച മഠത്തില്‍ ചതുര്‍മശ്യ സങ്കല്പവും വ്യാസ പൂജയും ആരംഭിക്കും. പൂജകള്‍ ചെയ്യുന്നതിനായി സ്വാമിമാര്‍ രണ്ടു മാസം കാഞ്ചി മഠത്തില്‍ താമസിക്കും.












Click it and Unblock the Notifications