ന്യൂനപക്ഷ വിരുദ്ധസമീപനത്തെ എതിര്‍ക്കും: കെസിബിസി
കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തെ എതിര്‍ക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് (കെസിബിസി) യോഗംതീരുമാനിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ ബില്ലിനെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമനടപടികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രശ്നത്തിന്റെ ഗൗരവം വിവരിച്ചുകൊണ്ട് എല്ലാ മെത്രാന്‍മാരും ചേര്‍ന്ന് സംയുക്ത ഇടയലേഖനം തയ്യാറാക്കും. 23ന് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
ബില്ലിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് പരാതി അയക്കുമെന്നും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് യോഗം വ്യക്തമാക്കി.












Click it and Unblock the Notifications