കെഎസ്യു മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. അക്രമത്തില്‍ പി.സി.വിഷ്ണുനാഥ് എംഎല്‍എയ്ക്ക് പരിക്കേറ്റു. പ്രകടനക്കാര്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കാര്‍ കത്തിച്ചു.
പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായത്. ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് പൊലീസും പ്രകടനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പൊലീസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റും എം.എല്‍.എയുമായ പി.സി.വിഷ്ണുനാഥിന് പരിക്കേറ്റു. കെഎസ്യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.












Click it and Unblock the Notifications