Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കും: മന്ത്രി

ഹരിപ്പാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍.

മഹാദേവികാട് വലിയകുളങ്ങറ ദേവീക്ഷേത്രത്തിലെ ഉപദേവതാലയങ്ങളുടെ സമര്‍പ്പണത്തോടനുബന്ധിച്ച നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുകയെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. ഇതിനായി നിയമനിര്‍മാണം നടത്തുകയും വേണ്ടി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്യും.

ബോര്‍ഡ് രൂപീകരിക്കുന്നത് മലബാര്‍ മേഖലയിലെ പലക്ഷേത്രങ്ങള്‍ക്കും പ്രയോജനകരമാകും- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഇടയാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറല്ല. എന്നാല്‍ അത്തരം ഒരു സാഹചര്യം വന്നുചേര്‍ന്നാല്‍ അതിന് തയ്യാറാകുമെന്നും ബോര്‍ഡ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+