മലബാര്‍ സ്പിന്നിംഗ് മില്‍ ഒരുവര്‍ഷത്തിനകം തുറക്കും: മന്ത്രി
കോഴിക്കോട്: അടഞ്ഞു കിടക്കുന്ന മലബാര്‍ സ്പിന്നിംഗ് മില്‍ ഒരു വര്‍ഷത്തിനകം തുറക്കുമെന്ന് വ്യവസായമന്ത്രി എളമരം കരിം.
സ്പിന്നിംഗ് മില്‍ കൂടാതെ മലബാര്‍ സോപ്സ് അടക്കം പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാംഗ്ലൂര്‍ ഫാര്‍മ ഫോര്‍മുലേഷന്‍സ് സംഘടിപ്പിച്ച വ്യവസായ വികസനം കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് പകരമായി അനുയോജ്യമായ മറ്റൊരു വ്യവസായം സര്‍ക്കാര്‍ തുടങ്ങും. പുതിയ വ്യവസായത്തിനു വേണ്ടിയല്ലാതെ മാവൂരില്‍ റയോണ്‍സ് നിന്നിരുന്ന ഭൂമി മുറിച്ച് വില്‍ക്കാന്‍ ബിര്‍ളയെ അനുവദിക്കില്ല.
കോഴിക്കോട്ടെ പൂട്ടിക്കിടക്കുന്ന വ്യവസായ സംരംഭങ്ങളെക്കുറിച്ച് പഠനം നടത്തിവരുകയാണ്. അനുസരണയുളള തൊഴിലാളികളാണ് നല്ല തൊഴില്‍ സംരംഭത്തിനാവശ്യം എന്ന വാദം ശരിയല്ല. തൊഴിലാളി തൊഴിലുടമ ബന്ധത്തിന്റെ കെട്ടുറപ്പിലൂടെയേ വ്യവസായ രംഗംമെച്ചപ്പെടുത്താനാവൂ.
പുതിയ വ്യവസായ വികസനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം കൂടി ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications