ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് ആരംഭിച്ചു.
പതിനൊന്നുമണിവരെ നാല്‍പ്പതിനായിരത്തിലേറെ ഓപ്ഷന്‍ ലഭിച്ചതായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് പ്രഫഷണല്‍ കോളേജുകളിലേക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് നടത്തുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശനത്തിനായി 87,000വിദ്യാര്‍ത്ഥികളാണ് കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നത്.
പരീക്ഷാകമ്മിഷണറുടെ എന്ന സൈറ്റ് വഴിയാണ് കൗണ്‍സിലിംഗ് നടക്കുന്നത്. സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കിയാല്‍ ലോഗിന്‍ ചെയ്ത് അകത്ത് കയറാം. തുടര്‍ന്ന് കോഴ്സിന്റെയും കോളജുകളുടെയും കോഡുകള്‍ നല്‍കിയാല്‍ കൗണ്‍സിലിംഗ് പൂര്‍ത്തിയാകും.
തിങ്കളാഴ്ച മുതല്‍ ഒന്‍പത് ദിവസം വരെ കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. 23ന് ആദ്യ അലോട്ട്മെന്റ് ലിസ്റ് പുറത്തുവരും. 24നാണ് പ്രവേശനം ആരംഭിക്കുക. ആഗസ്ത് ഒന്നിനുതന്നെ ക്ലാസ്സുകള്‍ തുടങ്ങും വിധമാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications