അന്വേഷണം രാഷ്ട്രീയപ്രേരിതം: കടവൂര്‍
കൊല്ലം: ഇലക്ട്രോണിക് മീറ്ററുകള്‍ വാങ്ങിയതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ചതിനു പകരമായാണ് സര്‍ക്കാര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് അന്വേഷണം നടത്തുന്നത്.
ഇലക്ട്രോണിക് മീറ്ററുകള്‍ സ്ഥാപിച്ചത് കെഎസ്ഇബിക്ക് ലാഭമുണ്ടാക്കിയിട്ടുണ്ടെന്നും കടവൂര്‍ പറഞ്ഞു.












Click it and Unblock the Notifications