കടവൂരിനെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ സ്വകാര്യ കമ്പനികളില്‍ നിന്ന് ഇലക്ട്രോണിക് മീറ്റര്‍ വാങ്ങിയതില്‍ ക്രമേക്കടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ദില്ലിയിലെ എലിമര്‍ ഇലക്ട്രിക്കല്‍ കമ്പനി ഉള്‍പ്പെടെ ആറു സ്വകാര്യ സ്ഥാപനങ്ങളില്‍ നിനും നിലവാരമില്ലാത്ത ഇലക്ട്രോണിക് മീറ്ററുകള്‍ വാങ്ങിയതില്‍ 2.10 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി സ്വകാര്യ കമ്പനികളില്‍ നിന്നും നിലവാരമില്ലാത്ത മീറ്ററുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. മുന്‍ സിപിഎം എംഎല്‍എ എം.വി.ജയരാജനാണ് ഈ ആരോപണം നിയമസഭയില്‍ ഉന്നയിച്ചിരുന്നത്.
വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസ് രജിസ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ മുഖ്യമന്ത്രിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications