സ്വാശ്രയം: കരിനിയമമെന്ന് വര്‍ക്കി വിതയത്തില്‍
കൊച്ചി: സാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ പേരില്‍ മതമേലധ്യക്ഷന്മാരെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു.
കാതലിക് ബിഷപ്പ് കൗണ്‍സിലില്‍ യോഗം ആരംഭിക്കുന്നതിനു മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയനിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരായ കരിനിയമമാണ്. ഇതിന് മുമ്പ് ഇത്തരമൊരു നിയമമുണ്ടായിട്ടില്ല. ഇത് അംഗീകരിക്കാനാവില്ല-കര്‍ദിനാള്‍ പറഞ്ഞു.
സ്വാശ്രയ നിയമത്തിലെന്യൂനപക്ഷ വ്യവസ്ഥകളും സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളുമാണ് തിങ്കളാഴ്ചത്തെ യോഗത്തിന്റെ പ്രധാന അജന്‍ഡയെന്നും കര്‍ദിനാള്‍ അറിയിച്ചു.












Click it and Unblock the Notifications