കേരളത്തില്‍ സാറ്റലൈറ്റ് ആശുപത്രികള്‍ സ്ഥാപിക്കും
ദുബയ്: യുഎഇ , ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലുള്ള വിദേശഇന്ത്യക്കാര്‍ നടത്തുന്ന മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(മിംമ്സ്) കേരളത്തില്‍ പലയിടത്തായി സാറ്റലൈറ്റ് ആശുപത്രികള്‍ സ്ഥാപിക്കുന്നു.
ആദ്യ സാറ്റലൈറ്റ് ആശുപത്രി സ്ഥാപിക്കുന്നതിനായി മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നാലേക്കര്‍ ഭൂമി വാങ്ങിക്കഴിഞ്ഞു.
പ്രവാസി സമൂഹം വളരെയേറെ പ്രാധാന്യം നല്‍കുന്ന ഈ പദ്ധതിക്കായി 65 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ അറിയിച്ചു.
ആരോഗ്യരംഗത്ത് സംസ്ഥാനത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, താങ്ങാനാകുന്ന ചെലവില്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയും നൂതന ചികിത്സകളും ലഭ്യമാക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് സാറ്റലൈറ്റ് ആശുപത്രികള്‍ എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്നും ആസാദ് വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്പാണ് വിദേശ ഇന്ത്യക്കാര്‍ ചേര്‍ന്ന് മിംമ്സ് സ്ഥാപിച്ചത്.












Click it and Unblock the Notifications