കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുള്‍ട്ടാനില്‍ പാക് വിമാനം തകര്‍ന്ന് 45 മരണം

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ മുള്‍ട്ടാനില്‍ വിമാനം തകര്‍ന്നുവീണ് 45 പേര്‍ മരിച്ചു.

41 യാത്രക്കാരുടെ നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് പറന്നുപൊങ്ങി നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. പികെ 688 വിമാനം മുള്‍ട്ടാനില്‍ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്നു.

പറന്നുപൊങ്ങിയ ഉടന്‍തന്നെ വിമാനവുമായുള്ള ആശയവിനിമയബന്ധം നഷ്ടപ്പെടുകയും പെട്ടന്ന് നിയന്ത്രണം വിട്ട് ഗോതമ്പ് പാടത്തില്‍ പതിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് അറിയില്ലെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

വിമാനം വീണതിനു സമീപമുള്ള മരങ്ങള്‍ക്കും കുടിലുകള്‍ക്കും തീപിടിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും വിമാനം ഏറെക്കുറെ കത്തിത്തീര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X