Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ നിയമം: മെത്രാന്‍മാര്‍ സോണിയയെ സന്ദര്‍ശിച്ചു

ദില്ലി: കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെത്രാന്‍മാര്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി.

കേരള സര്‍ക്കാര്‍ ഈയിടെ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം ന്യൂനപക്ഷവിരുദ്ധമാണെന്ന കാര്യം മെത്രാന്‍മാര്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തൃശ്ശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കൊല്ലം ബിഷപ്പ് ഡോ.സ്റാന്‍ലി റോമന്‍, ക്നാനായ യാക്കോബായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരടങ്ങുന്ന സംഘമാണ് ദില്ലിയിലെത്തി സോണിയയെ കണ്ടത്.

നിയമം ന്യൂനപക്ഷവിരുദ്ധമാണെന്ന് സോണിയയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മെത്രാന്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആതുര സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും ക്രൈസ്തവ സ്ഥാപനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നും മെത്രാന്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മാനവവിഭവശേഷിമന്ത്രി അര്‍ജുന്‍സിംഗ് എന്നിവരുമായും മെത്രാന്‍മാര്‍ ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+