ഇന്‍സാറ്റ് 4 സി യുടെ വിക്ഷേപണം പരാജയം
ശ്രീഹരിക്കോട്ട: വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ് 4 സി യുടെ വിക്ഷേപണം പരാജയം. അി-3 മിസൈലിന്റെ പരാജയത്തിനു പിന്നാലെയാണ് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പുതിയ പുതിയ കാല്‍വയ്പാവുമെന്ന് കരുതിയ ഇന്‍സാറ്റ് 4 സിയുടെ പരാജയം വന്‍തിരിച്ചടിയായി.
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ജി എസ് എല്‍ വി വിക്ഷേപണമായിരുന്നു ഇന്‍സാറ്റ് 4 സിയുടേത്. ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ച വിക്ഷേേപണ വാഹനമായ ജി എസ് എല്‍ വി എഫ് 02 നിയന്ത്രണം വിട്ട് ഒരു മിനുട്ടിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് പരാജയ കാരണമെന്നാണ് വിശദീകരണം.
ജിഎസ്എല്‍വി യുടെ നാലാമത്തെ വിക്ഷേപണദൗത്യമായിരുന്നു ഇത്. 2.2 ടണ്‍ ഭാരമുണ്ടായിരുന്ന ഉപഗ്രഹത്തിന് 100 കോടിയും വിക്ഷേപണ വാഹനത്തിന് 150 കോടിയുമാണ് ചെലവ്.
ആകാശക്കുതിപ്പിനു സഹായിക്കുന്ന നാലു സ്ട്രിപ് ഓണ്‍ മോട്ടോറുകളില്‍ ഒന്നിലെ ഇന്ധനമര്‍ദ്ദം പൂര്‍ണ്ണമായി പോയതാണ് പരാജയത്തിന് കാരണമായതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനകം വിക്ഷേപണം വിജയകരമായി നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.












Click it and Unblock the Notifications