ശ്രീനഗറില്‍ ഭീകരാക്രമണം: ആറ് മരണം
ശ്രീനഗര്‍: ശ്രീനഗറില്‍ ചൊവ്വാഴ്ച നാല് ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നു. ശ്രീനഗറിലെ ദാല്‍ ഗേറ്റില്‍ ഒരു വാഹനത്തിനു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ആറ് ടൂറിസ്റുകള്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ 22 പേര്‍ക്ക് പരിക്കേറ്റു.
രാവിലെ 11.50നാണ് ദാല്‍ ഗേറ്റ് ചൗക്കില്‍ സുല്‍ത്താന്‍ ബേക്കറിക്കു സമീപം ടൂറിസ്റുകളുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ആറു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറിനുള്ളില്‍ റീഗല്‍ ചൗക്കില്‍ ഒരു മാരുതി കാറിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ഒരു സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ലാല്‍ ചൗക്കില്‍ ഒരു ടാറ്റ സുമോ ജീപ്പിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലാല്‍ ചൗക്കിലെ അദിഗുസാറിലാണ് നാലാമത്തെ സ്ഫോടനം നടന്നത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. കശ്മീരില്‍ ടൂറിസം സീസണ്‍ ആരംഭിച്ചതിനു ശേഷം തീവ്രവാദികള്‍ ആക്രമണ പരമ്പര നടത്തുകയാണ്.












Click it and Unblock the Notifications