Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃതമായി കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ പിടികൂടി

കൊച്ചി: വിദേശത്തേയ്ക്ക് കടത്താനായി കൊണ്ടുവന്ന നക്ഷത്ര ആമകളെ കസ്റംസ് അധികൃതര്‍ പിടികൂടി.

ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ കസ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് 723 നക്ഷത്ര ആമകളെ പിടികൂടിയത്.

അപൂര്‍വ്വ ഇനത്തില്‍പ്പെടുന്ന ഇവയ്ക്ക് വിദേശ മാര്‍ക്കറ്റില്‍ 36 ലക്ഷം രൂപ വിലവരുമെന്ന് കൊച്ചി കസ്റംസ് കമ്മിഷണര്‍ പി. അയ്യം പെരുമാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആമകളെ കടത്താന്‍ ശ്രമിച്ച തമിഴ്നാട് തിരുപ്പതിയൂര്‍ സ്വദേശി ഖാദര്‍ മീരാനെ അധികൃതര്‍ അറസ്റുചെയ്തിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും കൊളംബോ വഴി മലേഷ്യയിലേയ്ക്കാണ് ആമകളെ കടത്താന്‍ പദ്ധതിയിട്ടത്. തമിഴ്നാട്ടില്‍ നിന്നും ബസ് മാര്‍ഗമാണ് ഇവയെ കൊച്ചിയിലെത്തിച്ചത്.

തുടര്‍ന്ന് കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ച് വിമാനടിക്കറ്റെടുക്കാന്‍ ഖാദര്‍ മീരാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് ഉറപ്പായില്ല. ഇതിനിടയിലാണ് വിവരമറിഞ്ഞ കസ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ബാഗുകളിലും കാഡ്ബോര്‍ഡ് പെട്ടികളിലും അടക്കം ചെയ്ത നിലയിലാണ് ആമകളെ സൂക്ഷിച്ചിരുന്നത്.

ഇതിനുമുമ്പും താന്‍ പലതവണ ഇങ്ങനെ ആമകളെ കടത്തിയിട്ടുണ്ടെന്ന് മീരാന്‍ അധികൃതരോട് സമ്മതിച്ചു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കണ്ടുവരുന്ന ഇത്തരം ആമകളെ തുച്ഛമായ വിലയ്ക്ക് ഗ്രാമീണരാണ് പിടിച്ചുകൊടുക്കുന്നത്.

മീരാന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നും വന്‍ റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്ന് സംശയികുന്നുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+