Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിക്കരും ജയമാലയും തമ്മില്‍ മുന്‍പരിചയമുണ്ട്: തന്ത്രി

നാഗര്‍കോവില്‍: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍തൊട്ടുവെന്ന് അവകാശപ്പെട്ട കന്നഡ താരം ജയമാലയും ശബരിമലയില്‍ ദേവപ്രശ്നം നടത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് ആരോപിച്ചു.

ഉണ്ണികൃഷ്ണപ്പണിക്കര്‍ രണ്ടു തവണ ബാംഗ്ലൂരിലുള്ള ജയമാലയുടെ വസതിയില്‍ പ്രശ്നം നടത്തിയിട്ടുണ്ട്. 1997ലും 1998ലുമായിരുന്നു അത്- മോഹനര് പറഞ്ഞു.

ശബരിമലവിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും പണിക്കരും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മിലും ബന്ധമുണ്ടോയെന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ ദേവപ്രശ്നംനടത്തിയ ജൂണ്‍ 16 അവിട്ടം നക്ഷത്രമായിരുന്നു. അത് ദേവപ്രശ്നത്തിന് പറ്റിയ ദിവസമായിരുന്നില്ല. ജ്യോതിഷത്തില്‍ അറിവുള്ള ആരും ആ ദിവസം ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല- തന്ത്രി തുടര്‍ന്നു.

എന്തെങ്കിലും ദുര്‍ലക്ഷണങ്ങള്‍ കാണുകയോ പരിഹരിക്കുകയോ വേണ്ടിവരുമ്പോഴാണ് ദേവപ്രശ്നം പോലുള്ള പരിപാടികള്‍ നടത്തുന്നത്. എന്നാല്‍ ക്ഷേത്രത്തെ സംബന്ധിച്ച് ഒരു പ്രശ്നവും ഇല്ലാതിരുന്ന സമയത്ത് ഇത്തരമൊരു കാര്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ എന്നതും സംശയിക്കേണ്ട കാര്യമാണ്.

1996ലും 2001ലും നടത്തിയ ദേവപ്രശ്നങ്ങളിലൊന്നും സന്നിധാനത്ത് സ്ത്രീസാന്നിദ്ധ്യമുണ്ടായി കണ്ടിട്ടില്ല. എന്നാല്‍ പണിക്കര്‍ നടത്തിയ ദേവപ്രശ്നത്തില്‍ മാത്രം ഇതുവരെയുല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

മകളുടെ ഭര്‍ത്താവായ മധുവിനെ ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് പുലയുള്ള സമയത്ത് ദേവപ്രശ്നത്തില്‍ പങ്കാളിയാക്കിയതും കീഴ്വഴക്കങ്ങളുടെ ലംഘനമാണ്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉണ്ണികൃഷ്ണപ്പണിക്കരെ കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പരാജയമാണ് നേരിടേണ്ടിവന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+