കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ചയെത്തും
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം ചൊവ്വാഴ്ച സംസ്ഥാനത്തെത്തും.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വിളനാശത്തിനും കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കുന്നകാര്യവും സംഘത്തിന്റെ പരിഗണനയിലുണ്ട്.
ചൊവ്വാഴ്ച മുതല്‍ 14ാംതിയ്യതി വരെ വിവിധ ജില്ലകളിലായി സംഘം പര്യടനം നടത്തുമെന്ന് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡി.എസ് മിശ്രയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുന്നത്. ധനകാര്യം, ഗ്രാമവികസനം, വനം, പരിസ്ഥിതി, പ്ലാനിംഗ്,കൃഷി, സഹകരണം എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
സംഘം ചൊവ്വാഴ്ച സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായുംചര്‍ച്ച നടത്തും, 12, 13, 14 തിയ്യതികളില്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. സംസ്ഥന റവന്യൂ വകുപ്പിലെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ടീമിനൊപ്പം പര്യടനം നടത്തും.
ജില്ലകളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. 14ന് മുഖ്യന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications