ന്യൂനപക്ഷ പദവി: കമ്മിഷന്‍ തീരുമാനം 20ന്
ദില്ലി: ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് കേരളത്തിലെ മൂന്ന് കോളജുകള്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ ജൂലൈ 20ലേക്ക് മാറ്റി.
അമല മെഡിക്കല്‍ കോളജ്, അമല നഴ്സിംഗ് കോളജ്, കാരിത്താസ് നഴ്സിംഗ് കോളജ് എന്നീ മൂന്ന് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളാണ് ചൊവാഴ്ച ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ പരിഗണിച്ചത്.
ഈ മൂന്ന് സ്ഥാനപങ്ങളും നേരത്തെ ന്യൂനപക്ഷപദവി ലഭിക്കണമെന്ന ആവശ്യവുമായി കമ്മിഷനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ഈ മൂന്ന് കോളജുകളുടെയും കാര്യത്തില്‍ ഉടനെ ഒരു മറുപടി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റോന്‍ഡിംഗ് കൗണ്‍സില്‍ പി.വി.ദിനേശ് പറഞ്ഞു. എല്ലാ രേഖകളും പരിശോധിക്കാനായി സംസ്ഥാന സര്‍ക്കാരിന് സമയം വേണമെന്നും ദിനേശ് വാദിച്ചു. ഈ വാദം അംഗീകരിച്ച കമ്മിഷന്‍ ഈ മാസം 20ലേക്ക് കേസ് മാറ്റിവയ്കുകയായിരുന്നു.
നേരത്തെ മൂന്ന് കോളജുകളുടെ കാര്യം കമ്മിഷന്‍ പരിഗണിച്ചിരുന്നു. ആ കേസുകള്‍ ഈ മാസം 18ന് പരിഗണിക്കുമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പറഞ്ഞു.












Click it and Unblock the Notifications