Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ നിയമത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്തരുത്: കരുണാകരന്‍

തിരുവനന്തപുരം: പുതിയ സ്വാശ്രയ നിയമത്തിലെ ന്യൂനപക്ഷാവകാശപ്രശ്നങ്ങളുടെ പേരില്‍ സാമുദായിക വിദ്വേഷം വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.

ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ചേര്‍ന്ന് സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെ നേരിടുമെന്ന രീതിയിലുള്ള പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഈ പ്രശ്നത്തില്‍ ബിഷപ്പുമാര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്തിന് മുഴുവന്‍ അപമാനകരമാണ്.

മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനകളും ഒഴിവാക്കണം. ഇരുവിഭാഗങ്ങളും പ്രശ്നം സങ്കീര്‍ണമാക്കാതെ ചര്‍ച്ചയിലൂടെ പരിഹരിക്കണം- കരുണാകരന്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകള്‍ ചെയ്ത സേവനം മറന്നുകളയാന്‍ പാടില്ല. എന്നാല്‍ ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.

കോളേജുകള്‍ അടച്ചിടുമെന്ന മാനേജ്മെന്റുകളുടെ ഭീഷണി പ്രശ്നപരിഹാരത്തിനുതകില്ല. നിയമം ഭരണഘടനാ വിരുദ്ധമാണോ എന്നു തീരുമാനിക്കേണ്ടതു കോടതിയാണ്. എന്നാല്‍ ജനവികാരം നിയമത്തില്‍ പ്രകടമാണെന്നതിന് തെളിവാണ് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍. വിമോചന സമരം ആവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടതില്ല.

ഇടതുസര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം കൊണ്ടുതന്നെ അവരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. വകുപ്പു വിഭജനവുമായിബന്ധപ്പെട്ട് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

വി.എസിന് പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള ആവേശം ഇപ്പോഴുമുണ്ട്. എംഎല്‍എ ഫണ്ട് വെട്ടിക്കുറച്ചപ്പോള്‍ ആരോടു ചോദിച്ചിട്ടാണ് ചെയ്തതെന്ന് ധനമന്ത്രിയോട് അപ്പോള്‍ തന്നെ പ്രതികരിച്ചത് ഈ ആവേശത്തിനു തെളിവാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+