ക്ഷേത്ര ടൂറിസം തുടങ്ങും: ദേവസ്വം മന്ത്രി
ഗുരുവായൂര്‍: സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി ക്ഷേത്ര ടൂറിസം പദ്ധതി ആവിഷ്കകരിക്കുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
സംസ്ഥാനത്തെ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍തന്നെ ആരംഭിക്കും. ക്ഷേത്രാചാരങ്ങള്‍ക്കും ആരാധനാ രീതികള്‍ക്കും കോട്ടം തട്ടാത്ത വിധത്തിലായിരിക്കു പദ്ധതി ആവിഷ്കരിക്കുകയെന്നും ഗുരുവായൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
ഗുരുവായൂര്‍ മാസ്റര്‍ പ്ലാന്‍ പദ്ധതി സര്‍ക്കാറിന് ലഭിച്ചിട്ടില്ല. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തയ്യാറാക്കേണ്ട പദ്ധതിയ്ക്ക് ഇരുകൂട്ടരും സഹകരിക്കണം-മന്ത്രി പറഞ്ഞു.
നേരത്തെ പുന്നത്തൂര്‍ കോട്ടയില്‍ആനകളുടെ സുഖചികിത്സ മന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ടയിലെ ആനക്കൊട്ടില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications