കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ ആറളം ഫാം വിട്ടുപോവില്ല: ഗീതാനന്ദന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആറളം ഫാമില്‍ കുടിയേറിയ ആദിവാസികള്‍ അവിടം വിട്ടു പോവില്ലെന്ന് രാഷ്ട്രീയ മഹാസഭ ജനറല്‍ സെക്രട്ടറി എം.ഗീതാനന്ദന്‍ പറഞ്ഞു.

ആദിവാസികളെ ആറളെം ഫാമില്‍ നിന്നും ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. പട്ടയമുള്ളവരും പട്ടയം ലഭിക്കാത്തരവരുമായ ആദിവാസികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദിവാസികളെ ആറളം ഫാമില്‍ നിന്ന് ഒഴിപ്പിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനത്തെ രാഷ്ട്രീയ മഹാസഭ അംഗീകരിക്കില്ല. കുടിയാഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ല.

ജൂലൈ ഏഴിന് കണ്ണൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയെന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രി എ.കെ.ബാലന്റെ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X