മെത്രാന്‍മാര്‍ പ്രധാനമന്ത്രിയെ കണ്ടു
ദില്ലി: കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെത്രാന്‍മാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തി.
കേരള സര്‍ക്കാര്‍ ഈയിടെ പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ നിയമം ന്യൂനപക്ഷവിരുദ്ധമാണെന്നും ഇതിനെതിരെ നടപടിസ്വീകരിക്കണമെന്നും മെത്രാന്‍മാര്‍ മന്‍മോഹന്‍സിംഗിനോടാവശ്യപ്പെട്ടു.
സംസ്ഥാനസര്‍ക്കാറിന്റെ സ്വാശ്രയ നിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നും മെത്രാന്‍മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൊല്ലം ബിഷപ് ഡോ. സ്റാന്‍ലി റോമന്‍, തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ക്നാനായ യാക്കോബായ മെത്രപ്പൊലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരാണ് ബുധനാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ജനാധിപത്യ പരമായ അവകാശങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച മെത്രാന്‍മാര്‍ വ്യക്തമാക്കി.
മാത്രമല്ല നിയമത്തിനെതിരെ ചില പ്രത്യേക രീതികളിലൂടെ മാത്രമേ ചര്‍ച്ച്കൗണ്‍സിലിന് പ്രതികരിക്കാന്‍ സാധിക്കൂ എന്നും ആരീതിയില്‍ എതിര്‍പ്പുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications