Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈസ്ഫോടനം: മുസ്ലിം സംഘടനകളെ സംശയം

മുംബൈ: മുംബൈയില്‍ ട്രെയിനുകളില്‍ നടന്ന സ്ഫോടന പരമ്പരകളുമായി മുസ്ലിം സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, നിരോധിക്കപ്പെട്ട സംഘടനയായ ഇസ്ലാമിക് സ്റുഡന്റ് മുവ്മെന്റ് (സിമി) എന്നിവയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഈ ആരോപണം ലഷ്കര്‍ ഇ തൊയ്ബ വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല ശ്രീനഗറിലും മുംബൈയിലും ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളിള്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സംഘടന വ്യക്തമാക്കി.

സ്ഫോടനം നടത്തുന്നതിനായി ആര്‍ഡിഎക്സ് എന്ന സ്ഫോടക വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

രണ്ട് മാസത്തിനിടിയില്‍ ഔറംഗബാദ്, നാസിക് എന്നിവിടങ്ങളിലുള്ള തൊയ്ബ, സിമി ഉപകേന്ദ്രങ്ങളില്‍ നിന്ന് വന്‍തോതില്‍ ആര്‍ഡിഎക്സും മറ്റു സ്ഫോടനവസ്തുക്കളും പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണത്തിനുപിന്നില്‍ ഈ സംഘനടകള്‍ തന്നെയായിരിക്കുമെന്ന് സംശയിക്കപ്പെടുന്നത്.

മഹാരാഷ്ടയെക്കുടാതെ ഹൈദരാബാദിലും ബാംഗ്ലൂരിലും ഈ രണ്ട് സംഘടനകളും പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയതായി ഇന്വേഷണത്തില്‍ അറിവ് ലഭിച്ചിരുന്നു. ഇതും ആക്രമണത്തിന് പിന്നില്‍ ഇവയ്ക്ക ബന്ധമുണ്ടെന്ന സംശയംദൃഢപ്പെടാന്‍ കാരണമായിട്ടുണ്ട്.

ബുധനാഴ്ച രാവിലെയൊടെ മുംബൈനഗരം ഏറെക്കുറെ സാധാരണാവസ്ഥയിലേക്കെത്തിയിട്ടുണ്ട്. ട്രെയിനുകളെല്ലാം ഓടിത്തുടങ്ങി.

സ്ഫോടനത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഓഫീസുകള്‍ക്കോ അവധി നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഹര്‍ത്താലിനോ പണിമുടക്കിനോ ആഹ്വാനം നല്‍കിയിട്ടില്ല.

ആക്രമണത്തില്‍ പരുക്കേറ്റവരെ ലീലാവതി, കൂപ്പര്‍, ഹിന്ദൂജ, കെഇഎം, ബാബ, നാനാവതി എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നഗരത്തിലെ റയില്‍വേ സ്റേഷനുകളടക്കമുള്ള പ്രധാന കേന്ദ്രങ്ങിളിലെല്ലാം പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലും കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+