മുംബൈ സ്ഫോടനത്തില്‍ പരുക്കേറ്റവരുടെ പട്ടിക പുറത്തുവിട്ടു
മുംബൈ: ചൊവ്വാഴ്ച മുംബൈയിലെ ട്രെയിനുകളിലുണ്ടായ സ്ഫോടനപരമ്പരകളില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ക്കഴിയുന്നവരുടെ പട്ടിക മുംബൈ പൊലീസ് പുറത്തുവിട്ടു.
പരുക്കേറ്റവരുടെ പേര്, മേല്‍വിലാസം, ആശുപത്രിയുടെ വിവരം തുടങ്ങിയ കാര്യങ്ങളെല്ലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരുക്കേറ്റ് ആശുപത്രിയില്‍ക്കഴിയുന്ന അഞ്ഞൂറ് പേരെക്കുറിച്ചുള്ള വിവരമാണ് പട്ടികയില്‍ ലഭ്യമാകുക.
എന്ന വെബ് സൈറ്റിലും പരുക്കേറ്റവരുടെ വിവരം ലഭ്യമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.
നമ്പറുകള്‍
1090, 103, 100
022-22653054, 022-2264-1752, 02-22264-1753, 022-2262-1855, 022-6451-3333, 022-6451-4444, 022-6451-5555.












Click it and Unblock the Notifications