സ്കൂളില്‍ വ്യാജ ബോംബു ഭീഷണി
കോഴിക്കോട്: ബുധനാഴ്ച കാലത്ത് കോഴിക്കോട്ടുള്ള രണ്ട് സ്കൂളുകളില്‍ ബോംബുവെച്ചതായി വ്യാജ സന്ദേശം ലഭിച്ചു.
മീഞ്ചന്ത എന്‍എസ്എസ് ഹൈസ്കൂളിലും സമീപത്തുള്ള മറ്റൊരു സ്കൂളിലും ഉഗ്രശക്തിയുള്ള ബോംബുള്‍ വെച്ചിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം.
സന്ദേശത്തെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുംബൈ സ്ഫോടനങ്ങളുടെ ഭീതിമാറും മുമ്പേ ലഭിച്ച സന്ദേശം സ്കൂളില്‍ പരിഭ്രാന്തി പരത്തിയെങ്കിലും വ്യാജസന്ദേശമാണെന്നു തെളിഞ്ഞതോടെ ഭീതി വിട്ടകന്നു.
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് കെ എസ് ആര്‍ടിസി ബസ് സ്റാന്റ്, മൊഫ്യുസില്‍ ബസ് സ്റാന്റ് എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications