Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി ഫണ്ട് ക്രമക്കേട് : അന്വേഷണ കമ്മിഷനെ നിയമിച്ചു

തിരുവനന്തപുരം: സുനാമി ദുരിതാശ്വാസത്തിനായി സമാഹരിച്ച ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെ.വിജയനുണ്ണിയെ സുനാമി അന്വേഷണക്കമ്മിഷന്റെ ചെയര്‍മാനായി നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനവിനിയോഗത്തിലെ അപാകതകളെക്കുറിച്ച് അന്വേഷണം നടത്തി മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കെ.കരുണാകരനെതിരെയുള്ള പാമോയില്‍കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നടപടി റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കേസിന്‍മേല്‍ അന്വേഷണം പുനരാരംഭിക്കും . കെഎസ് ആര്‍ടിസിക്ക് 15കോടിയുടെ ധനസഹായം ലഭ്യമാക്കും. ഫിഷറീസിലെ എസ്എല്‍ആര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മന്ത്രി സഭ അനുമതി നല്‍കിയിട്ടുണ്ട്- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കവേ വി.എസ് പറഞ്ഞു.

കോവളം ഹോട്ടലില്‍ ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും. കിളിരൂര്‍ കേസില്‍ സിബിഐയ്ക്ക് പിഴവ് പറ്റിയതായിട്ടാണ് കോടതിയുടെ വെളിപ്പെടുത്തല്‍. ഈ അഭിപ്രായം തന്നെയാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനുമുള്ളത്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+