മലങ്കര മെത്രാപ്പൊലീത്തയ്ക്ക് കോടതി വിലക്ക്
കൊച്ചി: മലങ്കര മെത്രാപ്പൊലീത്ത ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിദിമോസ് പ്രഥമന്‍ ബാവ അസോസിയേഷന്‍ പ്രസിഡന്റെന്ന നിലയില്‍ സഭാസമിതികള്‍ വിളിച്ചുചേര്‍ക്കരുതെന്ന് കോടതി ഉത്തരവിട്ടു.
മലങ്കര അസോസിയേഷന്‍ വിളിച്ചുചേര്‍ക്കരുതെന്നും ഉത്തരവില്‍ എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കാതോലിക്കാ ബാവയെന്ന പേരില്‍ ജൂലൈ 19വരെ മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍, വര്‍ക്കിംഗ് കമ്മറ്റി യോഗങ്ങള്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സിനഡ്, സെപ്തംബര്‍ 21ന് വിളിച്ചുചേര്‍ക്കുമെന്നറിയിച്ചിരിക്കുന്ന അസോസിയേഷന്‍ യോഗം എന്നിവ വിളിച്ചുചേര്‍ക്കാനോ പ്രസിഡന്റ് എന്ന നിലയില്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്നാണ് ഉത്തരവ്.
സഭാ ഭരണഘടന പ്രകാരമല്ല കാതോലിക്കാ ബാവ തെരഞ്ഞെടുക്കപ്പെട്ടതെന്നും അതിനാല്‍ അസോസിയേഷനോ സഭാ സമിതികളോ വിളിച്ചുചേര്‍ക്കാന്‍ അധികാരമില്ലെന്നും കാണിച്ച് എറണാകുളം സ്വദേശികളായ ബാബു പൗലോസും കാഞ്ഞിരമറ്റം കണ്ണന്‍ , കെ.എം ബെന്നി എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്.












Click it and Unblock the Notifications