Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനകള്‍ക്കിത് സുഖചികിത്സാകാലം

ഗുരുവായൂര്‍: ഗുരുവായൂരിലെ ആനകള്‍ക്കിനി സുഖചികിത്സയുടെ കാലം. ആനകളുടെ മെയ്യഴകിനും ശരീരപുഷ്ടിക്കുമായി 30 ദിവസംനീണ്ടുനില്‍ക്കുന്ന ചികിത്സകള്‍ക്ക് ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയില്‍ തുടക്കമായി.

ഇക്കാലത്ത് ആനകള്‍ക്ക ് പരിപൂര്‍ണവിശ്രമം നല്‍കും. ആനവിധഗ്ധരായ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ഡോ. കെ.സി പണിക്കര്‍, ഡോ. ടി.സി. ആര്‍ നമ്പ്യാര്‍ എന്നിവരുടെമേല്‍ നോട്ടത്തിലാണ് പുന്നത്തൂര്‍ കോട്ടയിലെ ആനക്കൊട്ടിലില്‍ ചികിത്സകള്‍ ആരംഭിച്ചിരിക്കുന്നത്.

ആനകള്‍ക്കുള്ള സുഖചികിത്സ ദേവസ്വംമന്ത്രി ജി.സുധാകരന്‍ ചൊവ്വാഴ്ച ഉദ്ഘാടനംചെയ്തു. ച്യവനപ്രാശം ചേര്‍ത്ത ഉണക്കലരിച്ചോറും, ചെറിപയര്‍ പുഴുങ്ങിയതും, വൈറ്റമിന്‍ ഗുളികകളും ചേര്‍ത്ത് കേക്ക് രൂപത്തിലാക്കിയത് ഗോപീ കണ്ണന്‍ എന്ന കൊമ്പന് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഓരോ ആനയുടെയും ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് ചികിത്സകള്‍നിര്‍ദ്ദേശിക്കുന്നത്. ഇവിടെയുള്ള 62 ആനകളുടെ സുഖചികിത്സയ്ക്കായി ആറര ലക്ഷം രൂപയാണ് ദേവസ്വം ചെലവഴിക്കുന്നത്.

ശരീരത്തിന്റെ ഭാരം അടിസ്ഥാനമാക്കി ഇവിടെയുള്ള ആനകളെ മുന്ന് വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. ഇതില്‍ 16 എണ്ണത്തിന് 4,000കിലോഗ്രാമില്‍ അധികം ഭാരമുണ്ട്. 36 ആനകള്‍ 3000ത്തിനും 4000നും ഇടിയില്‍ ഭാരമുള്ള വയാണ്. 3000കിലോഗ്രാം വരെ ഭാരമുള്ളവയാണ് 10ആനകള്‍.

വിശാലമായ കുളിയോടും തിരുമ്മലോടും കൂടിയാണ്് ചികിത്സാകാലത്ത് ഇവയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. പാപ്പാന്മാര്‍ക്കാണ് ഇതിന്റെ ചുമതല. അഷ്ടചൂര്‍ണവും ച്യവനപ്രാശവും അടക്കമുള്ള ആയുര്‍വേദമരുന്നുകളും ചില അലോപ്പതി മരുന്നുകളും ചേര്‍ത്താണ് ചികിത്സ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+