Get Updates
Get notified of breaking news, exclusive insights, and must-see stories!

തോണിമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മരക്കാപ്പ് തീരത്തുനിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ നാടന്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

തൈക്കടപ്പുറത്തെ അബൂബക്കറിന്റെ മകന്‍ അബ്ദുള്‍ ലത്തീഫ്(40) ആണ് മരിച്ചത്. രാവുണ്ണി എന്നയാളുടെ ഉടമസ്ഥതയിലുള്ള പായത്തുരാജ എന്ന തോണിയാണ് അപകടത്തില്‍പ്പെട്ടത്.

ശക്തമായ തിരകളില്‍പ്പെട്ട് വള്ളം ആടിയുലയഞ്ഞതിനെത്തുടര്‍ന്നാണ് തോണി മറിഞ്ഞത്. ഒരു മണിക്കൂറിന് ശേഷമാണ് വള്ളത്തിനടിയില്‍ നിന്ന് ലത്തീഫിന്റെ മൃതദേഹം കണ്ടെടുത്തത്.

നീന്തി രക്ഷപ്പെട്ട വിജയന്‍(35), കുഞ്ഞികൃഷ്ണന്‍(35), നന്ദനന്‍(37), സുരേശന്‍(28), പുഷ്കരന്‍(60), രമേശന്‍(34) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യ നഫീസത്ത് മക്കള്‍ നഫീറ, നഫീര്‍ എന്നിവരടങ്ങുന്നതാണ് മരിച്ച ലത്തീഫിന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+