മുംബൈ സ്ഫോടനം: മരിച്ചവരില്‍ മൂന്ന് മലയാളികള്‍
മുംബൈ: ചൊവ്വാഴ്ച വൈകി മുംബൈയിലുണ്ടായ ട്രെയിന്‍ സ്ഫോടനങ്ങളില്‍ മൂന്ന് മലയാളികള്‍ മരിച്ചതായി വിവരം ലഭിച്ചു.
മാഹി സ്വദേശി വിനോദ്, പാലക്കാട് സ്വദേശി മോഹന്‍, കാസര്‍കോഡ് ഉപ്പള സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്.
സാന്താക്രൂസിലെ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മാനേജരാണ് മരിച്ച വിനോദ്. സയണ്‍ ആശുപത്രിയില്‍ മരിച്ചവരുടെ ലിസ്റില്‍ക്കണ്ട എന്‍. എം ബാബു, സന്ദീപ്, കെ.മനീഷ് മോഹന്‍ എന്നിവരും മലയാളികളാണെന്നു സംശയമുണ്ട്.
മാഹിമില്‍ നടന്ന സ്ഫോടനത്തില്‍ മറ്റൊരു മലയാളികൂടി മരിച്ചതായി സൂചനയുണ്ട്. പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന വീരരാഘവ ശ്രീനിവാസന്‍, മാത്യു, വിജയ് നായര്‍, പ്രവീണ്‍ വര്‍മ, രാജഗോപാലയ്യര്‍ എന്നിവരും മലയാളികളാണെന്ന് കരുതപ്പെടുന്നു.
കണക്കുകള്‍ വെച്ച് ആറിലധികം മലയാളികളെങ്കിലും മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications