മുംബൈയിലെക്ക് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുംബൈ സ്ഫോടനത്തില്‍പ്പെട്ട മലയാളികളുടെ സഹായത്തിനായി സംസ്ഥനസര്‍ക്കാര്‍ ഉദ്യേഗസ്ഥ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരന്തത്തില്‍പ്പെട്ട മലയാളികള്‍ക്ക് എല്ലാ സഹായവും നല്‍കും.
ഇതുവരെ മൂന്ന് മലയാളികല്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ് കിട്ടിയിരിക്കുന്നത്. മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ തുടരും- മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications