മുംബൈ സ്ഫോടനം: കേരളത്തില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം: മുംബൈയില്‍ ട്രെയിനുകളിലുണ്ടായ സ്ഫോടനപരമ്പരയെത്തുടര്‍ന്ന് സംസ്ഥാനത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. പൊലീസ് ഡയറക്ടര്‍ ജനറല്‍ രമണ്‍ ശ്രീവാസ്തവയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
റയില്‍വേസ്റേഷനുകള്‍, ബസ് സ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റയില്‍വേ സ്റേഷനുകള്‍ , ബസ് സ്റാന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച വൈകീട്ട് പൊലീസ് പ്രത്യേക സുരക്ഷാ പരിശോധനകള്‍ നടത്തി.
എല്ലാ മേഖലയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ പൊതിയോ മറ്റെന്തെങ്കിലും വസ്തുക്കളോ കണ്ടാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കാന്‍ ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശമുണ്ട്.
സ്പോടനത്തില്‍ ഉള്‍പ്പെട്ട മലയാളികളെക്കുറിച്ചറിയാനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും അടിയന്തര നടപടികളെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇതിനായി ചൊവ്വാഴ്ച രാത്രി മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പ്രവാസി മലയാളി വകുപ്പിന്റെ കീഴില്‍ ദില്ലി,മ ുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് വഴുതക്കാട്ടെ റൂട്സ് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
കണ്‍ട്രോള്‍ റൂം ഫോണ്‍നമ്പറുകള്‍
മുംബൈ: ഫോണ്‍:022-2367591, , മൊബെയില്‍:9895637400
തിരുവനന്തപുരം:0471- - 2332416 ഫാക്സ്: : 0471-2326263
ഡല്‍ഹി: 011-23384369, മൊബെയില്‍: 9810126443.












Click it and Unblock the Notifications