മെത്രാന്‍മാര്‍ അര്‍ജുന്‍സിംഗിനെ സന്ദര്‍ശിച്ചു
ദില്ലി: കേരള സര്‍ക്കാര്‍ ഈയിടെ പ്രാബല്യത്തില്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തില്‍ ന്യൂനപക്ഷ വിരുദ്ധമായി എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ്.
സ്വാശ്രയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയ ക്രൈസ്തവ മതലമേലധ്യക്ഷന്മാരുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് അര്‍ജുന്‍സിംഗ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തരുതെന്നും ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വിഭാവന ചെയ്യുന്ന അവകാശങ്ങള്‍ നിഷേധിക്കരുതെന്നും മതനേതാക്കള്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദില്ലിയില്‍ വിവിധ നേതാക്കുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications