Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കേസ്: വിധിപറായാനായി മാറ്റിവച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വിധിപറയാനായി മാറ്റിവെച്ചു.

ബുധനാഴ്ച പ്രാരംഭ വാദം പൂര്‍ത്തിയാക്കിയെങ്കിലും മാനേജ്മെന്റുകള്‍ വ്യാഴാഴ്ച വീണ്ടും സമയം ചോദിച്ചു. തങ്ങളുടെ അവകാശ വാദം അവര്‍ വീണ്ടും കോടതിയെ അറിയിച്ചു.

പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയനിയമം നടപ്പാക്കിയാല്‍ അത് സങ്കീര്‍ണ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മാനേജ് മെന്റിനുവേണ്ടി അഡ്വ. കുര്യന്‍ ജോര്‍ജ് കണ്ണന്താനം കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന വാദം ശരിയല്ലെന്നും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളുവെന്നും സര്‍ക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദ് അറിയിച്ചു.

ഇതേത്തുടര്‍ന്ന് ജസ്റിസ് സിരിജഗന്‍ കേസ് വിധിപറയാനായി മാറ്റിവെയ്ക്കുകയായിരന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+