മുംബൈ സ്ഫോടനം : സംസ്ഥാനം ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മുംബൈ സ്ഫോടനത്തില്‍ ഉള്‍പ്പെട്ട മലയാളികളികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
പൊതുഭരണവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ. കെ ഭരത് ഭൂഷണെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.
സ്ഫോടനത്തില്‍ പരുക്കേറ്റ മലയാളികളെ പ്രവേശിപ്പിച്ചിരിക്കുന്ന വിവിധ ആശുപത്രികള്‍ ഭരത് ഭൂഷണ്‍ സന്ദര്‍ശിക്കും.
എല്ലാവര്‍ക്കും കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കുന്നകാര്യം ഉറപ്പുവരുത്തും.
പ്രവാസികാര്യ വകുപ്പിന്റെ മുംബൈ പ്രതിനിധികള്‍ ഇതിനകംതന്നെ സ്ഫോടനത്തില്‍ പരുക്കേറ്റ മലയാളികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications