Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഴനീന്തിക്കടക്കുന്നതിനിടയില്‍ മുങ്ങിമരിച്ചു

കോട്ടയം: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പുഴ നീന്തിക്കടക്കുന്നതിനിടയില്‍ അമ്പതുകാരന്‍ മുങ്ങിമരിച്ചു.

ചെങ്ങളം സൗത്ത് പനച്ചിക്കല്‍ രാജേഷ് ഭവനില്‍ രാജുവാണ് മുങ്ങി മരിച്ചത്. ഗുഡ്സ് ഷെഡിലെ ജീവനക്കാരനായ രാജു ഇന്നലെ രാത്രി 11മണിയോടെയാണ് വീട്ടിലേക്കു പോകാനായി പുഴനീന്തിക്കടക്കാന്‍ ശ്രമിച്ചത്.

രാവിലെയും ഇയാള്‍ വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ചെരുപ്പും മറ്റും കരയില്‍ കണ്ടതോടെയാണ് ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന് മനസിലാക്കിയത്.

തുടര്‍ന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തി തിരച്ചില്‍ നടത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+