Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സ്ഥാപനത്തിനും ന്യൂനപക്ഷപദവി ആവശ്യമില്ല: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ന്യൂനപക്ഷപദവി ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കേരളത്തില്‍ ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് വേണ്ടത്. എന്നാല്‍ മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ടാണ് മാനേജ്മെന്റുകള്‍ ന്യൂനപക്ഷപദവി ആവശ്യപ്പെടുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്.

ന്യൂനപക്ഷ പദവി നല്‍കാമെന്ന് അങ്ങോട്ട് വാഗ്ദാനം ചെയ്തപ്പോഴും വേണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഇതിനായി ആവശ്യപ്പെടുകയും നിയമയുദ്ധം നടത്താനൊരുങ്ങുകയും ചെയ്യുന്നത്. ഇതിനുള്ള കാരണമെന്താണെന്ന് പരിശോധിക്കേണ്ടതാണ്.

തിരുവനന്തപുരത്ത് ബുധനാഴ്ച നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമം സംഘടനാ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിന് നിലനില്‍പില്ലെന്നാണ് യുഡിഎഫിന്റെ അഭിപ്രായം. മെറിറ്റ് , മാനേജ്മെന്റ് അനുപാതം 50:50 എന്ന യുഡിഎഫ് നയമാണ് പ്രായോഗികം- ചെന്നിത്തല പറഞ്ഞു.

വിദ്യാഭ്യാസ കച്ചവടം എന്ന നയത്തില്‍ നിന്ന് മാനേജ്മെന്റുകള്‍ മാറണം. ദുരഭിമാനത്തില്‍ നിന്ന് സര്‍ക്കാറും പിന്‍മാറണം- അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+