പാമോയില്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനം ശരിയല്ല: ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: പാമോയില്‍ കേസ് വീണ്ടും നടത്താനുള്ള വിഎസ് സര്‍ക്കാറിന്റെ തീരുമാനത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ ഈ തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. യുഡിഎഫ് അധികാരമേറ്റ ഉടന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു.
സര്‍ക്കാറിന് എട്ടുകോടി രൂപ ലാഭം കിട്ടിയ സംഭവമാണിത്. അധികമായി കിട്ടേണ്ട 2.8 കോടി കിട്ടിയില്ലെന്നതിന്റെ പേരിലാണ് അഴിമതി ആരോപണം.
ഈ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമാകും. ഒരു ഉദ്യോഗസ്ഥനും ഇനി സ്വന്തമായി ഒരുകാര്യവും ചെയ്യാന്‍ തോന്നാത്ത വിധം ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണിത്- ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കെ. ആര്‍ ഗൗരിയമ്മയുടെ എണ്‍പത്തെട്ടാം പിറന്നാള്‍ ദിനമായ വ്യാഴാഴ്ച ആശംസകളര്‍പ്പിക്കാനായി ആലപ്പുഴയിലെ കല്ലുപുരയ്ക്കല്‍ വീട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications