ആര്‍.എസ്.എസ്. മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയുടെ അറസ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കോഴിക്കോട്ടും എറണാകുളത്തും മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കോഴിക്കോട് നടന്ന മാര്‍ച്ചില്‍ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായി. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ കൈരളി ചാനല്‍ പ്രവര്‍ത്തകരെ ആക്രമിച്ചു. കോഴിക്കോട് സിവില്‍സ്റേഷന് സമീപം വച്ച് ചാനല്‍ സംഘം മാര്‍ച്ച് ക്യാമറയില്‍ പകര്‍ത്തുന്നതിനിടയിലാണ് അക്രമം നടന്നത്.
ഒരു സഘം ആളുകള്‍ ചാനലിന്റെ വാഹനം വളഞ്ഞ്വച്ച് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഡ്രൈവര്‍ സജിത്തിന്റെ കാലിന് പരിക്കേറ്റു. റിപ്പോര്‍ട്ടറും ക്യാമറാമാനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവസമയത്ത് നൂറിലേറെ പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ആരാണ് അക്രമം നടത്തിയതെന്ന് വെളിപ്പെടുത്താന്‍ ആര്‍.എസ്.എസ്. നേതാക്കള്‍ തയാറായിട്ടില്ല. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഐ.ജി.ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഹൈക്കോടതിക്ക് സമീപം വച്ച് പൊലീസ് തടഞ്ഞു.
അധികാരമുപയോഗിച്ച് ആര്‍.എസ്.എസ്. നേതാക്കള്‍ക്കെതിരെയുള്ള രാഷ്ട്രീയ വിദ്വേഷം പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ ജനങ്ങള്‍ തടവിലാക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്കൊണ്ട് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications