മുംബൈ സ്ഫോടനം: 28 മലയാളികള്‍ക്ക് പരുക്ക്
മുംബൈ: ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയില്‍ 28 മലയാളികള്‍ക്ക് പരുക്കേറ്റതായി വിവരം ലഭിച്ചു. ആറുമലയാളികള്‍ മരിച്ചതായി നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു.
സ്ഫോടനത്തില്‍ ആകെ714പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് റയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പരുക്കുകളോടെ ബോറിവ്ലി ഭഗവതി ആശുപത്രിയില്‍ക്കഴിയുന്ന മലായാളികള്‍: ഭായിന്ദറില്‍ മലയാളി സ്റേര്‍ നടത്തുന്ന ബെന്നി ജോസപ്(ആലപ്പുഴ രാമങ്കരിസ്വദേശി), ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കെ.കെ പ്രകാശന്‍(കണ്ണൂര്‍), സതീഷ് മനോട്ടി(കണ്ണൂര്‍), എന്‍. എം നായര്‍ (തൃശ്ശൂര്‍), വിജയ് കുമാര്‍ , വി. എം നായര്‍.
സയണ്‍ ആശുപത്രിയിലുള്ളവര്‍: വീഡിയോകോണ്‍ ഉദ്യോഗസ്ഥന്‍ പി.സി വര്‍ഗീസ് (വസായ്), ബിജു ബി നായര്‍( ഡോംബിവ്ലി), എന്‍ എ റോബിന്‍സണ്‍(മീരോ റോഡ്), സുധാരന്‍(വാഷി). മോഹന്‍ ദാസ് പണിക്കര്‍ (മീരാ റോഡ്), ബാലകൃഷ്ണന്‍ ദിവാകര്‍, രാജീവ് വര്‍മ.
മറ്റ് ആശുപത്രികളില്‍ക്കഴിയുന്നവര്‍: ജോസഫ് വില്യം ജോസഫ് ( മീരാ റോഡ് ഹൈവേയിലെ ദിപക് ആശുപത്രി), തരുണ്‍ ആചാരി, വിജയ് നായര്‍, രാജ് ഗോപാല്‍ അയ്യര്‍ (കെഇഎം), ഐ കെ പത്മനാഭന്‍( ആശാ പരേഖ്, വകോള), ഇ. കെ കുട്ടി(നാനാവതി, ബാന്ദ്ര), ശ്രീനിവാസ് രാഘവന്‍(ഹിന്ദുജ മാഹിം), രാജന്‍ നായര്‍(സായി, ഗോരെഗാവ്), എസ് എസ് അയ്യര്‍, എം കെ ഗോപാലന്‍, ജെ.കെ നായര്‍(ഭാഭാ, ബാന്ദ്ര), ഖാലിദ്( കരുണ), ടിവി ജോസ്( ബോംബെ), ഗോവിന്ദന്‍ നമ്പ്യാര്‍(വസായ്), ജുജു തോമസ് (തുംഗ,മ ീരാ റോഡ്)
മുംബൈ ഡ്രഗ് ഹൗസ് ഡയറക്ടര്‍ തിരുവനന്തപുരം മൈതാന്‍ വില്ല ജയകുമാര്‍ ആര്‍ നായര്‍, കോഴിക്കോട് തളി സ്വദേശിയും മുംബൈ അറബ്- ബംഗ്ലാദേശ് ബാങ്ക് കസ്റമര്‍ റിലേഷന്‍സ് സീനിയര്‍ മാനേജരുമായ എസ്. കൃഷ്ണയ്യര്‍(61), സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുര്‍ള ബ്രാഞ്ച് മാനേജര്‍ മാഹി ലാഫാര്‍മ റോഡ് ശ്രകമല്‍ വീട്ടില്‍ എ. ടി വിനോദ്(45), പഞ്ചിമ റയില്‍വേ അസിസ്റന്റ് എന്‍ജിനീയര്‍ പാലക്കാട് വെള്ളനേഴി തെക്കേക്കര വീട്ടില്‍ ടി. മോഹനന്‍(40), കാസര്‍കോഡ് ഉപ്പളയിലെ കുഞ്ഞിയുടെ മകന്‍ അശോകന്‍(36), തൃശ്ശൂര്‍ പൈങ്കുളം പഞ്ചാരത്ത് രാമന്‍കുട്ടി(62) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികള്‍.
കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യാസഹോദനരാണ് ജയകുമാര്‍ ആര്‍ നായര്‍. ദാദറിലായിരുന്നു ജയകുമാര്‍ താമസിച്ചിരുന്നത്.
മുംബൈ വസായിയില്‍ താമസിക്കുന്ന കൃഷ്ണയ്യര്‍ കോഴിക്കോട് തളി ആനപട്ടര് മഠത്തില്‍ സുബ്രഹ്മണ്യ അയ്യരുടെ മകനാണ്.
അശോകന്‍ മുംബൈ വര്‍ളിയിലെ റോഷന്‍ ടിന്‍ വര്‍ക്സ് എന്ന കമ്പനിയിലെ ജീവനക്കാരനാണ്.
ചര്‍ച്ച് ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് അസിസ്റന്റായിരുന്ന രാമന്‍കുട്ടി മലാഡ് ഈസ്റ് കുറാഡ് വില്ലേജിലായിരുന്നു താമസം.മാഹിമിലെ സ്ഫോടനത്തിലാണു മരിച്ചത്.












Click it and Unblock the Notifications