Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തെ ചെറുക്കണം: ശിഹാബ് തങ്ങള്‍

മലപ്പുറം: മുംബൈയില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ട മനുഷ്യക്കുരുതിക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്നും ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യം ജാഗ്രത പുലര്‍ത്തണമെന്നും മുംസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അഭിപ്രയാപ്പെട്ടു.

ഇരുന്നൂറോളം പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പര ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്.

നിരപരാധികളായ ആളുകളുടെ ജീവന്‍ നശിപ്പിക്കുന്ന ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുത്തരവാദികള്‍ ആരായാലും കര്‍ശനമായ ശിക്ഷാന നടപടികളുണ്ടാകണം.

ഇത്തരം പ്രവണതകള്‍ അപലപനീയവും ലജ്ജാകരവുമാണ്. കരുത്തുള്ള രാജ്യമായ ഇന്ത്യയെ തകര്‍ക്കാനും ഇവിടത്തെ സൗഹാര്‍ദവും സമാധാനവും ഇല്ലാതാക്കാനുമുള്ള ഗൂഡനീക്കങ്ങള്‍ പരാജയപ്പെടുത്തണം. അതിന് ജനങ്ങള്‍ ഒറ്റക്കെട്ടായി നല്‍ക്കണം- തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+