Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി മുംബൈയിലെത്തി

മുംബൈ: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുംബൈയിലെത്തി സ്ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

സയണ്‍ആശുപത്രിയിലും കിം എഡ്വേര്‍ഡ് ആശുപത്രിയിലും കഴിയുന്നവരെയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. രണ്ട് ആശുപത്രിയിലും പരുക്കേറ്റവരെ കിടത്തിയിരിക്കുന്ന വിവിധ വാര്‍ഡുകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.

ഇവര്‍ക്കുവേണ്ട വൈദ്യസഹായം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി മേധാവികളുമായി ചര്‍ച്ചനടത്തുകയും ചെയ്തു.

മഹാരാഷ്ട്ര ഗവര്‍ണര്‍ എസ്. എം കൃഷ്ണ, മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് , കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ , ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി ആശുപത്രികള്‍ സന്ദര്‍ശിച്ചത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മുംബൈ നഗരത്തിലെത്തിയ മുഖ്യമന്ത്രി ആദ്യം പോയത് സയണ്‍ ആശുപത്രിയിലേക്കാണ്, പീന്നീടാണ് കിം എഡ്വേര്‍ഡില്‍ സന്ദര്‍ശനം നടത്തിയത്. ഈ രണ്ട് ആശുപത്രികളിലുമാണ് ദുരന്തത്തില്‍ പരിക്കേറ്റ ഏറെപ്പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രി സന്ദര്‍ശനം കഴിഞ്ഞ് സിംഗ് സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി ദുരന്തത്തിന് ശേഷമുള്ള സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തും. മുംബൈ വിടുന്നതിനുമുമ്പ് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+