കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കേരളത്തിലെ കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കേന്ദ്രത്തില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് കേന്ദ്രസംഘത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളുടെ സ്വാഭാവികത സംഘത്തിന് മനസിലായിട്ടുണ്ടെന്നും സംസ്ഥാനം നല്‍കിയിട്ടുള്ള നിവേദനത്തിന്റെ നിജസ്ഥിതി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസംഘം ശ്രമിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിവേദനങ്ങള്‍ അതിന്റെ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സംഘം ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കേന്ദ്രസംഘത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വി.എസ് അറിയിച്ചു.
64 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കേന്ദ്രസംഘം വിലിയിരുത്തിയതായി ചര്‍ച്ചയില്‍ പങ്കെടുത്ത കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
കേരളത്തിലെ പത്ത് ജില്ലകളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നിന്നും ഇവിടത്തെ കൃഷിനാശത്തിന്റെയും മറ്റ് ഭൗതിക നാശനഷ്ടത്തിന്റെയും കണക്കുകള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സംഘത്തലവന്‍ ഡി.എസ്. മിശ്ര പറഞ്ഞു.
നിലവിലുള്ള ക്രമമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനായി കഴിയുന്നത്രയുള്ള ശ്രമം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇതുസംബന്ധിച്ചുള്ള പഠനം നടന്ന് വരികയാണെന്നും മിശ്ര അറിയിച്ചു.












Click it and Unblock the Notifications